ഡക് വര്‍ത്ത് ലൂയിസ് നിയപ്രകാരം 10 റണ്‍സിനാണ് രാജസ്ഥാന്‍ ഡല്‍ഹിയെ മറികടന്നത്. ടൂര്‍ണമെന്റില്‍ രാജസ്ഥാന്റെ ആദ്യ വിജയം കൂടിയാണിത്. എന്നാല്‍ ഡല്‍ഹിക്ക് തുടരെ രണ്ടാമത്തെ കളിയിലാണ് പരാജയം നേരിടുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ഹോംഗ്രൗണ്ടിലേക്കുള്ള തിരിച്ചുവരവ് ജയത്തോടെ ആഘോഷിക്കാനും രാജസ്ഥാനു സാധിച്ചു.